തൊടുപുഴ: ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും സംഘടിപ്പിച്ചു. റീജണല്‍ പ്രസിഡന്റ് എം.കെ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച റാലി ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, ഡിസിസി ജനറല്‍ സെക്രട്ടറി വി.ഇ. താജുദീന്, കെ.എം. ഷാജഹാന്, എം.എച്ച്. സജീവ്, പി.എ. ഷാഹുല്‍ ഹമീദ്, വിഷ്ണു കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.